നെടുമങ്ങാട് NEWS

നെടുമങ്ങാട് NEWS
വാർത്തകൾ വിരൽ തുമ്പിൽ

Wednesday, June 17, 2020

യുവജന കമ്മീഷൻ ഇടപെട്ടു; കുഞ്ഞു അഹ്സാന് ചികിത്സാ സഹായം

യുവജന കമ്മീഷൻ ഇടപെട്ടു; കുഞ്ഞു അഹ്സാന് ചികിത്സാ സഹായം


തിരുവനന്തപുരം: കരൾരോഗം ബാധിച്ചു ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള മുഹമ്മദ്‌ അഹ്‌സാന് സംസ്ഥാന യുവജന കമ്മീഷൻ ഇടപെടലിനെതുടർന്ന് ചികിത്സാ സഹായം ലഭിച്ചു. കരൾ മാറ്റിവെക്കുന്നതിനായി സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർദ്ധന കുടുംബാംഗമായ കൊല്ലം തിരുമുല്ലവാരം സ്വദേശി സിറാജുദീന്റെ മകനായ അഹ്സാൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കാനാണ് ഡോക്ടർ നിർദേശിച്ചത്. ശസ്ത്രക്രിയക്കായി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. കരൾ പകുത്തുനൽകാൻ കുഞ്ഞിന്റെ മാതാവ് തയാറായെങ്കിലും ശാസ്ത്രക്രിയക്കുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പിതാവ് യുവജന കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കമ്മീഷനും യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജനും പണം അനുവദിക്കാൻ അടിയന്തിര ശുപാർശ നൽകിയത്. സാമൂഹ്യ സുരക്ഷാ മിഷന്റെ 'വി കെയർ'  പദ്ധതിയിൽപ്പെടുത്തി ശസ്ത്രക്രിയ നടത്തിയ ആസ്റ്റർ മെഡ്‌സിറ്റിയുടെ അക്കൗണ്ടിലേക്കാണ് തുക നൽകുക. ശസ്ത്രക്രിയക്ക് ശേഷം അഹ്സാൻ സുഖം പ്രാപിച്ചുവരുന്നു.

Friday, May 8, 2020

പാഴ്വസ്തുക്കളിൽ നിന്നും ഒരു പൂന്തോട്ടം

ഉണങ്ങിയ മരക്കമ്പുകളിൽ വിസ്മയം വിരിയിച്ച് സൻഹ

ലോക്സഡൗൺ കാലത്ത് ഉണങ്ങിയ മരക്കമ്പുകളിൽ വിസ്മയം തീർക്കുകയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി സൻഹ ജസീൽ. മാവിന്റെ  ചില്ല കളിൽ ചായം പൂശിയും പ്ലാസ്റ്റിക്  ഇലകളും പൂക്കളും പിടിപ്പിച്ചും ഈ മിടുക്കി ഒട്ടേറെ അലങ്കാരച്ചെ ടികൾ നിർമിച്ചു.

 പ്രത്യേക
പരിശീലനമൊന്നും നേടാതെ പാഴ്വസ്ത ക്കൾ കൊണ്ട് തന്റെ കരവിരുതു തെളിയിക്കുകയാണു സൻഹ,.


ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ വിദ്യാർഥിനിയായ സൻഹ, ചാലാട്ടി കെ.പി.കെ.ഹൗ സിൽ ജസീലിന്റെ മകളാണ്.

Sunday, April 19, 2020

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസമായി യുവജന കമ്മീഷൻ

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസമായി യുവജന കമ്മീഷൻ

സംസ്ഥാനത്തെ ലോക്ക് ഡൌൺ കാരണം മാനസിക  രോഗികൾ മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് വല്ലാത്ത മാനസിക പ്രശ്നങ്ങളാണ് നേരിടുന്നത് ഇതിനെ അതിജീവിക്കാൻ ആശ്വാസദായകമായ പ്രവർത്തനൾക്ക് നേതൃത്വം നൽകുകയാണ് കേരള സംസ്ഥാന യുവജനകമ്മീഷൻ. ലോക്ക് ഡൌൺ നീളുക കൂടി ചെയ്തതോടെ വിവിധ ജില്ലകളിൽ നിന്ന് കുടുമ്ബങ്ങങ്ങളുടെയും ജനപ്രതിനിധികളുടെയും മരുന്നിനു വേണ്ടിയുള്ള തുടർച്ചയായ സഹായാഭ്യര്ഥനകളാണ് ഉണ്ടായത്. തിരുവനന്തപുറം മാനസിക ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് നേരിട്ട് ആശുപത്രിയിൽ നിന്നും മറ്റിടങ്ങളിൽ ലഭ്യമാകാത്തവ പ്രധാന മെഡിക്കൽ  സ്റ്റോറുകളിൽ നിന്നും സമാഹരിച് എത്തിക്കുകയാണ് യുവജനകമ്മീഷൻ.  സംസ്ഥാന കേന്ദ്രത്തിൽ നിന്ന് ഫയർ ഫോഴ്സ് മുഖേന ചെയിൻ സർവീസ് ആയി  വിവിധ ജില്ലകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മരുന്നെത്തിക്കുന്നത്.  ശനിയാഴ്ച്ച മൂന്നാം ഘട്ടം മരുന്നുകളാണ്  തിരുവനന്തപുരം ഫയർ ഫോഴ്സ് ആസ്ഥാനത്തു നിന്ന് പുറപ്പെട്ടത്.
കേരള സംസ്ഥാന യുവജന കമ്മീഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, ആർ മിഥുൻഷാ, ജില്ലാ കോ ഓർഡിനേറ്റർ ആർ അമൽ എന്നിവർ സ്റ്റേറ്റ് കൺട്രോൾ റൂമിലെത്തി സ്റ്റേഷൻ ഓഫിസർ അശോക് കുമാറിന് മരുന്നുകൾ കൈമാറി.
ഫയർ ഫോഴ്സ് മേധാവി എഡിജിപി ഹേമചന്ദ്രൻ, കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ലോക്ക് ഡൌൺ ആയതിനുശേഷം വലിയ ആശങ്കയിലായിരുന്ന മാനസിക രോഗികൾക്ക് ആശ്വസമാവുകയാണ് യുവജനകമ്മീഷന്റെ ഇടപെടൽ. സംസ്ഥാന കേന്ദ്രത്തിൽ ലഭ്യമാകുന്ന തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ചു, മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടർമാരുമായി consult ചെയ്താണ് മരുന്നുകൾ നിശ്ചയിക്കുന്നത്. ഏപ്രിൽ 10, ഏപ്രിൽ 13 എന്നി ദിവസങ്ങളിൽ അദ്യ രണ്ടു ഘട്ടങ്ങളിൽ കൊല്ലത്ത്  മരുന്നെത്തിച്ചു.

Saturday, April 11, 2020

കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിനത്തിൽ ബിരിയാണി നൽകുന്നതിനായി സാദനങ്ങൾ എത്തിച്ചു നൽകി ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖല കമ്മിറ്റി

കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ
ദിനത്തിൽ ബിരിയാണി നൽകുന്നതിനായി സാദനങ്ങൾ എത്തിച്ചു നൽകി  ഡി.വൈ.എഫ്.ഐ  പഴകുറ്റി മേഖല കമ്മിറ്റി..

നെടുമങ്ങാട് :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർധനരായവർക്കും ഭക്ഷണത്തിന് മാർഗ്ഗമില്ലാത്തവർക്കും ഭക്ഷണം നൽകുന്ന നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിനത്തിൽ ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി നൽകുന്നു. ഇതിനാവശ്യമായ സാധന സാമഗ്രികൾ ഡി.വൈ.എഫ്.ഐ  തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌  എസ്.ആർ ഷൈൻലാൽ  നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന് കൈമാറി സിപിഐ(എം) പഴകുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ശ്രീകേഷ് ഡി.വൈ.എഫ്.ഐ  നെടുമങ്ങാട് ബ്ലോക്ക്‌ ട്രഷറർ എം.മനീഷ് മേഖല ഭാരവാഹികളായ സഖാക്കൾ എ.എസ് അഖിൽ, ബി വിഷ്ണു മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവരുടെ സാന്നിദ്യത്തിൽ ആണ് കൈമാറിയത്.

കോവിഡിലും കർമ്മനിരതരായി നാടിന്റെ യൗവനങ്ങൾ

കോവിഡിലും കർമ്മനിരതരായി നാടിന്റെ യൗവനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന് ലേബർ വകുപ്പിന്റെ നേതൃത്വത്തിൽ അണിനിരക്കുന്നത് കേരള സംസ്ഥാന യുവജനകമ്മീഷൻ കീഴിലുള്ള യുത്ത് ഡിഫെൻസ് ഫോഴ്സ്.
10/04/20 ജില്ലാ ലേബർ ഓഫിസറുടെ ആവശ്യപ്രകാരമാണ് യുവജനകമ്മീഷൻ സന്നദ്ധപ്രവർത്തകർ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരിൽ നിന്നും 100 യുത്ത് ഡിഫെൻസ് ഫോഴ്‌സ് വോളന്റീർസിനെ തിരഞ്ഞെടുത്ത് 7 സോണുകളിലായ് തിരു:ജില്ലാ കോ ഓർഡിനേറ്റർ അമലിന്റെ നേതൃത്തത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. തുടർന്ന് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ11/04/20 ന്  രാവിലെ തന്നെ വ്യത്യസ്ഥ  സമയങ്ങളിലായ് ഇവർക്കുള്ള പരിശീലനം  വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടന്നു. ഉച്ചയോടെ അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചു സന്നദ്ധപ്രവർത്തകരെത്തി.
ജില്ലയിലാകമാനം 1400 സന്നദ്ധപ്രവർത്തകരാണ് യുത്ത് കമ്മീഷന്റെ യുത്ത് ഡിഫെൻസ് ഫോഴ്സിൽ അംഗമായിട്ടുള്ളത്. യുവജന കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ അംഗങ്ങമായിട്ടുള്ളവർ കമ്മ്യൂണിറ്റി കിച്ചൻ, മരുന്ന് വിതരണം,പ്രൈമറി ഹെൽത്ത് സെന്ററിലെ സേവനങ്ങൾ മറ്റു ആവശ്യസാധന വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോം അറിയിച്ചു.

Saturday, April 4, 2020

സേവന സന്നദ്ധരായ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ യൂത്ത് ഡിഫൻസ്‌ ഫോഴ്‌സ്

സേവന സന്നദ്ധരായ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ യൂത്ത് ഡിഫൻസ്‌ ഫോഴ്‌സ്

തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷനു  കീഴിൽ 1410 വളണ്ടിയർമാരാണ് തിരുവനന്തപുരം ജില്ലയിൽ യൂത്ത് ഡിഫൻസ് ഫോഴ്സിൽ സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്കു കൂട്ടിരിക്കുവാനും,  ഐസൊലേഷൻ വാർഡും ആശുപത്രി പരിസരവും ശുചീകരിക്കുവാനും, നിരീക്ഷണത്തിലുള്ളവർക്കും അവശത അനുഭവിക്കുന്നവർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കു തയാറായ തിരുവനന്തപുരം നഗര സഭ പരിധിയിലുള്ള  500 ഓളം സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ആർ. അമൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ കെ.ശ്രീകുമാറിന് കൈമാറി...

തുടർന്നുള്ള കോർപ്പറേഷന്റെ എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഈ സന്നദ്ധ പ്രവർത്തകരെ പ്രയോജനപ്പെടുത്തുമെന്ന് മേയർ അറിയിച്ചു.

Monday, March 30, 2020

കോവിഡ് 19 പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലയിൽ 1000 യുവജന സന്നദ്ധ പ്രവർത്തകരേ വിന്യസിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന കമ്മീഷനും

കോവിഡ് 19 പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലയിൽ 1000 യുവജന സന്നദ്ധ പ്രവർത്തകരേ വിന്യസിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന കമ്മീഷനും

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ നിയോഗിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി സന്നദ്ധ സേനക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രൂപം നൽകി.കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തിയാണ് സന്നദ്ധസേന രൂപീകരിച്ചത്. യൂത്ത് ഡിഫൻസ് ഫോഴ്സിൽ തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത 1410 പേരിൽ നിന്നാണ് പഞ്ചായത്ത്,മുൻസിപ്പാലിറ്റി,നഗരസഭ എന്നിങ്ങനെ തരംതിരിച്ച ലിസ്റ്റ് ജില്ലാ പഞ്ചായത്തിന് ലഭിച്ചത്.അതിൽ നിന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 73 ഗ്രാമപഞ്ചായത്തിലേയ്ക്ക് സന്നദ്ധപ്രവർത്തകരെ വിന്യസിച്ചു.എല്ലാ ഗ്രാമപഞ്ചായത്തിലും ഇത് സംബന്ധിച്ച വിവരം നൽകുകയും സന്നദ്ധസേന പ്രവർത്തകർക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തും പ്രകൃതിദുരന്ത സമയത്തും ആയിരകണക്കിന് ചെറുപ്പക്കാരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു, ഈ പ്രതിസന്ധി കാലഘട്ടത്തിലും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നാടിന് വേണ്ടി ജില്ലാ പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന നാടിന്റെ യുവതയ്ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അഭിവാദ്യങ്ങൾ ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.എന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അറിയിച്ചു.
ജില്ലയിലെ തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ കോർഡിനേറ്റർ അമൽ , അനന്ദു നെടുമങ്ങാട് , റിജോയ്, വിമൽ, സലിം , വേദാന്തം , അഭിലാഷ് , അസർ , സതീഷ് ഹരി എന്നിവരാണ്

Monday, March 9, 2020

നെടുമങ്ങാട് ഓട്ടം മഹോത്സവം ഇന്ന്

മൂന്നു നൂറ്റാണ്ടിന്റെ പ്രൗ
ഢിയിൽ നെടുമങ്ങാട് ഓട്ടം മഹോത്സവം

നെടുമങ്ങാട്: മലയോര പട്ടണമായ നെടുമങ്ങാടിന്റെ ദേശീയോത്സവമായ അമ്മൻ കൊട മഹോത്സവം  ആചരിക്കാൻ തുടങ്ങിയിട്ട് മുന്നൂറ്റി മുപ്പത്തഞ്ച് ആണ്ടുകൾക്ക് മേലെയായി.
എല്ലാ കൊല്ലവും കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ച നഗരമധ്യത്തിലെ മൂന്നു പുരാതന ദേവീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി മുടക്കം വരാതെ നടക്കുന്ന കുത്തിയോട്ടവും അമ്മൻ കൊടയും ഇന്ന്.
നാനാ ജാതി മതസ്ഥരും ഒന്നായ് അലിഞ്ഞു ചേർന്ന് ജനസാഗരം സൃഷ്ടിക്കുന്ന ഉത്സവകാഴ്ചകൾ നെടുമങ്ങാടിന്റെ ചരിത്രതാളുകളിൽ ഒളിമങ്ങാതെ എല്ലാകാലവും നിലനിൽക്കും ഏവർക്കും നെടുമങ്ങാട് ന്യൂസിന്റെ ഓട്ടം മഹോത്സവ ആശംസകൾ നേരുന്നു.

പ്രഥമ ബി.വിനയചന്ദ്രൻ പുരസ്‌കാരം നന്ദിതയ്ക്ക്

ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട നന്ദിതയ്ക്ക് പ്രഥമ ബി.വിനയചന്ദ്രൻ പുരസ്‌കാരം

നെടുമങ്ങാട്: കേരളത്തിലെ അഭിമാന കായിക താരമായിരുന്ന ബി.വിനയചന്ദ്രന്റെ സ്മരണാർത്ഥം സ്മാരകസമിതി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് ശാരീരിക വെല്ലുവിളികളെ മനക്കരുത്താൽ അതിജീവിച്ചു എഴുത്തും വരകളുമായ് കലാലോകത്തു വിരാചിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തെരഞ്ഞെടുത്തു.

പനവൂർ പി എച്ച് എം കെ എം വി എച്ച് എസ് എസ് സ്കൂൾ വിദ്യാർത്ഥിനി നന്ദിത വി ബിജുവിനാണ് പുരസ്‌കാരം.
വേങ്കോട് സന്നഗറിൽ മാർച്ച്‌ 14നു വൈകിട്ട് 4.30നു ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ചു കുരീപ്പുഴ ശ്രീകുമാർ 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നന്ദിതയ്ക്ക് സമ്മാനിക്കുമെന്ന് സ്മാരക സമിതി സെക്രട്ടറി ഡോ.ബി ബാലചന്ദ്രൻ അറിയിച്ചു.

Sunday, March 8, 2020

ഓൺലൈൻ ഇടപാടുകൾ ചെയ്യാത്തവർക്ക് പണിവരുന്നുണ്ട്


*ഇനിയും ഓണ്‍ലൈന്‍ ഇടപാടുകള്‍ ചെയ്യാത്തവരാണോ? മാര്‍ച്ച്‌ 16 മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ പുതിയ തീരുമാനം: കടുപ്പിച്ച്‌ റിസര്‍വ് ബാങ്ക്*
ഡെബിറ്റ് കാര്‍ഡുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമായി പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങി ആര്‍.ബി.ഐ. കൈവശമുളള ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച്‌ ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പുമുണ്ട്. ഉപയോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാര്‍ഡ് ഇടപാടുകളുടെ സുരക്ഷ ഉയര്‍ത്തുന്നതിനുമായാണ് പുതിയ നിയമം.
കാര്‍ഡ് ഉപയോഗിച്ചുള്ള സാമ്ബത്തിക ഇടപാടുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതുവരെയും ഓണ്‍ലൈന്‍ അഥവാ കോണ്‍ടാക്‌ട്‌ലെസ് ഇടപാട് നടത്തിയിട്ടില്ലാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലെ ഈ സേവനം നിറുത്തി വയ്ക്കണമെന്ന് ജനുവരിയില്‍ ആര്‍.ബി.ഐ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ച്‌ ഒറ്റ ഓണ്‍ലൈന്‍ ഇടപാടുപോലും നടത്തിയില്ലെങ്കില്‍ മാര്‍ച്ച്‌ 16ന് ഇത്തരം കാര്‍ഡുകളുടെ 'ഓണ്‍ലൈന്‍ ശേഷി' ന് ശേഷം നിര്‍വീര്യമാകും. അതായത് മേല്‍പ്പറഞ്ഞ സമയപരിധി കഴിഞ്ഞാല്‍ കൈവശമുളള കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ചുരുക്കം. എ.ടി.എം, പി.ഒ.എസ് പോലുളള നേരിട്ടുളള ഇടപാടുകള്‍ക്ക് മാത്രമായി കാര്‍ഡിന്റെ സേവനം ചുരുങ്ങുമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
കാര്‍ഡുകളില്‍ സൗകര്യപ്പെടുത്തിയിരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍( ആര്‍.എഫ്.ഐ.ഡി) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച്‌ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്ബോഴാണ് കോണ്‍ടാക്ടലസ് ഇടപാട് നടക്കുന്നത്. ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച്‌ ബാങ്കുകള്‍ക്കും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്ബനികള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്ത ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ തുടര്‍ന്നുളള ഓണ്‍ലൈന്‍ സേവനം അവസാനിപ്പിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.