കോവിഡിലും കർമ്മനിരതരായി നാടിന്റെ യൗവനങ്ങൾ
തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന് ലേബർ വകുപ്പിന്റെ നേതൃത്വത്തിൽ അണിനിരക്കുന്നത് കേരള സംസ്ഥാന യുവജനകമ്മീഷൻ കീഴിലുള്ള യുത്ത് ഡിഫെൻസ് ഫോഴ്സ്.
10/04/20 ജില്ലാ ലേബർ ഓഫിസറുടെ ആവശ്യപ്രകാരമാണ് യുവജനകമ്മീഷൻ സന്നദ്ധപ്രവർത്തകർ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരിൽ നിന്നും 100 യുത്ത് ഡിഫെൻസ് ഫോഴ്‌സ് വോളന്റീർസിനെ തിരഞ്ഞെടുത്ത് 7 സോണുകളിലായ് തിരു:ജില്ലാ കോ ഓർഡിനേറ്റർ അമലിന്റെ നേതൃത്തത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. തുടർന്ന് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ11/04/20 ന് രാവിലെ തന്നെ വ്യത്യസ്ഥ സമയങ്ങളിലായ് ഇവർക്കുള്ള പരിശീലനം വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടന്നു. ഉച്ചയോടെ അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചു സന്നദ്ധപ്രവർത്തകരെത്തി.
ജില്ലയിലാകമാനം 1400 സന്നദ്ധപ്രവർത്തകരാണ് യുത്ത് കമ്മീഷന്റെ യുത്ത് ഡിഫെൻസ് ഫോഴ്സിൽ അംഗമായിട്ടുള്ളത്. യുവജന കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ അംഗങ്ങമായിട്ടുള്ളവർ കമ്മ്യൂണിറ്റി കിച്ചൻ, മരുന്ന് വിതരണം,പ്രൈമറി ഹെൽത്ത് സെന്ററിലെ സേവനങ്ങൾ മറ്റു ആവശ്യസാധന വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോം അറിയിച്ചു.

No comments:
Post a Comment