സേവന സന്നദ്ധരായ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ യൂത്ത് ഡിഫൻസ് ഫോഴ്‌സ്
തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷനു കീഴിൽ 1410 വളണ്ടിയർമാരാണ് തിരുവനന്തപുരം ജില്ലയിൽ യൂത്ത് ഡിഫൻസ് ഫോഴ്സിൽ സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്കു കൂട്ടിരിക്കുവാനും, ഐസൊലേഷൻ വാർഡും ആശുപത്രി പരിസരവും ശുചീകരിക്കുവാനും, നിരീക്ഷണത്തിലുള്ളവർക്കും അവശത അനുഭവിക്കുന്നവർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കു തയാറായ തിരുവനന്തപുരം നഗര സഭ പരിധിയിലുള്ള 500 ഓളം സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ആർ. അമൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ കെ.ശ്രീകുമാറിന് കൈമാറി...
തുടർന്നുള്ള കോർപ്പറേഷന്റെ എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഈ സന്നദ്ധ പ്രവർത്തകരെ പ്രയോജനപ്പെടുത്തുമെന്ന് മേയർ അറിയിച്ചു.

No comments:
Post a Comment