നെടുമങ്ങാട് NEWS

നെടുമങ്ങാട് NEWS
വാർത്തകൾ വിരൽ തുമ്പിൽ

Wednesday, August 4, 2021

നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടറുടെ കണ്മുന്നിൽ സ്വകാര്യ ബാറിൽ അനധികൃത മദ്യ കച്ചവടം.

മദ്യദുരന്തത്തിനു സാധ്യതയെന്ന് നാട്ടുകാർ.

നെടുമങ്ങാട് : നെടുമങ്ങാട് നഗരത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും തഹസിൽദാറുടെയും ജില്ലാ ജഡ്ജിയുടെയും കണ്മുന്നിൽ സ്വകാര്യ ബാറിൽ അനധികൃത മദ്യ വില്പന.

വൻതുക കൈക്കൂലി വാങ്ങിയാണ് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അനധികൃത മദ്യ കച്ചവടത്തിന് ഒത്താശ ചെയ്യുന്നതെന്ന് നാട്ടുകാരുടെ ആരോപണം.

അനധികൃതമായി വിൽക്കുന്ന മദ്യം ബാറുടമ വ്യാജമായി നിർമ്മിക്കുന്നതാണെന്നും ഒണക്കച്ചവടത്തതിനായി സ്വകാര്യ കേന്ദ്രത്തിൽ വൻ തോതിൽ വ്യാജമദ്യ നിർമാണം നടക്കുന്നുണ്ടെന്നും വൻ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നും ജനസംസാരം.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നെടുമങ്ങാട് നഗരത്തിൽ ഗേൾസ് ഹൈസ്‌കൂളിന് നൂറു മീറ്റർ അപ്പുറത്തായി അനുമതി നൽകി പ്രവർത്തനമാരംഭിച്ച സ്വകാര്യ ബാറിൽ കഴിഞ്ഞ ഒരുമാസമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ലെങ്കിലും മദ്യവില്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടി പി ആർ നിരക്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം കഴിഞ്ഞ ഒരുമാസക്കാലമായി നെടുമങ്ങാട് നഗരത്തിലെ ബാറുകളും മദ്യവില്പന ശാലകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ലെങ്കിലും ഇവിടെ സാധാരണപോലെ ദിവസവും മദ്യം പാഴ്‌സൽ നൽകി വരികയാണ്.

അൻപത് രൂപ മുതൽ ഇരുന്നൂറ്‌ രൂപവരെ കുപ്പിക്ക് കൂടുതലായി ഈടാക്കിയാണ് മദ്യം വിൽക്കുന്നത്.

സമ്പൂർണ്ണ ലോക്ക് ഡൗൺ നിലവിലുള്ള ശനി ഞായർ ദിവസങ്ങളിലും ഇവിടെ നിന്നും മദ്യം വില്പന നടത്തുന്നുണ്ട്.

വൈകുന്നേരങ്ങളിൽ മദ്യം വാങ്ങാനെത്തുന്നവർ റോഡ് കഴിഞ്ഞും ക്യൂ നിൽക്കുന്നുണ്ട്.

ഇതൊക്കെ നിരന്തരം ശ്രദ്ധയിൽപ്പെട്ടിട്ടും എക്സൈസും പോലീസുമടക്കമുള്ള അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇതിനെതിരെ ഉടനടി നടപടിയെടുത്ത് അനധികൃത മദ്യ വില്പന അവസാനിപ്പിച്ചില്ലെങ്കിൽ നാടിനെ നടുക്കുന്ന വൻ മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും നെടുമങ്ങാട് നിവാസികൾ ആശങ്കപ്പെടുന്നു.നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടറുടെ കണ്മുന്നിൽ സ്വകാര്യ ബാറിൽ അനധികൃത മദ്യ കച്ചവടം.

മദ്യദുരന്തത്തിനു സാധ്യതയെന്ന് നാട്ടുകാർ.

നെടുമങ്ങാട് : നെടുമങ്ങാട് നഗരത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും തഹസിൽദാറുടെയും ജില്ലാ ജഡ്ജിയുടെയും കണ്മുന്നിൽ സ്വകാര്യ ബാറിൽ അനധികൃത മദ്യ വില്പന.

വൻതുക കൈക്കൂലി വാങ്ങിയാണ് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അനധികൃത മദ്യ കച്ചവടത്തിന് ഒത്താശ ചെയ്യുന്നതെന്ന് നാട്ടുകാരുടെ ആരോപണം.

അനധികൃതമായി വിൽക്കുന്ന മദ്യം ബാറുടമ വ്യാജമായി നിർമ്മിക്കുന്നതാണെന്നും ഒണക്കച്ചവടത്തതിനായി സ്വകാര്യ കേന്ദ്രത്തിൽ വൻ തോതിൽ വ്യാജമദ്യ നിർമാണം നടക്കുന്നുണ്ടെന്നും വൻ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നും ജനസംസാരം.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നെടുമങ്ങാട് നഗരത്തിൽ ഗേൾസ് ഹൈസ്‌കൂളിന് നൂറു മീറ്റർ അപ്പുറത്തായി അനുമതി നൽകി പ്രവർത്തനമാരംഭിച്ച സ്വകാര്യ ബാറിൽ കഴിഞ്ഞ ഒരുമാസമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ലെങ്കിലും മദ്യവില്പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ടി പി ആർ നിരക്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം കഴിഞ്ഞ ഒരുമാസക്കാലമായി നെടുമങ്ങാട് നഗരത്തിലെ ബാറുകളും മദ്യവില്പന ശാലകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ലെങ്കിലും ഇവിടെ സാധാരണപോലെ ദിവസവും മദ്യം പാഴ്‌സൽ നൽകി വരികയാണ്.

അൻപത് രൂപ മുതൽ ഇരുന്നൂറ്‌ രൂപവരെ കുപ്പിക്ക് കൂടുതലായി ഈടാക്കിയാണ് മദ്യം വിൽക്കുന്നത്.

സമ്പൂർണ്ണ ലോക്ക് ഡൗൺ നിലവിലുള്ള ശനി ഞായർ ദിവസങ്ങളിലും ഇവിടെ നിന്നും മദ്യം വില്പന നടത്തുന്നുണ്ട്.

വൈകുന്നേരങ്ങളിൽ മദ്യം വാങ്ങാനെത്തുന്നവർ റോഡ് കഴിഞ്ഞും ക്യൂ നിൽക്കുന്നുണ്ട്.

ഇതൊക്കെ നിരന്തരം ശ്രദ്ധയിൽപ്പെട്ടിട്ടും എക്സൈസും പോലീസുമടക്കമുള്ള അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇതിനെതിരെ ഉടനടി നടപടിയെടുത്ത് അനധികൃത മദ്യ വില്പന അവസാനിപ്പിച്ചില്ലെങ്കിൽ നാടിനെ നടുക്കുന്ന വൻ മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും നെടുമങ്ങാട് നിവാസികൾ ആശങ്കപ്പെടുന്നു.

No comments:

Post a Comment