നെടുമങ്ങാട് NEWS

നെടുമങ്ങാട് NEWS
വാർത്തകൾ വിരൽ തുമ്പിൽ

Sunday, April 19, 2020

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസമായി യുവജന കമ്മീഷൻ

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസമായി യുവജന കമ്മീഷൻ

സംസ്ഥാനത്തെ ലോക്ക് ഡൌൺ കാരണം മാനസിക  രോഗികൾ മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് വല്ലാത്ത മാനസിക പ്രശ്നങ്ങളാണ് നേരിടുന്നത് ഇതിനെ അതിജീവിക്കാൻ ആശ്വാസദായകമായ പ്രവർത്തനൾക്ക് നേതൃത്വം നൽകുകയാണ് കേരള സംസ്ഥാന യുവജനകമ്മീഷൻ. ലോക്ക് ഡൌൺ നീളുക കൂടി ചെയ്തതോടെ വിവിധ ജില്ലകളിൽ നിന്ന് കുടുമ്ബങ്ങങ്ങളുടെയും ജനപ്രതിനിധികളുടെയും മരുന്നിനു വേണ്ടിയുള്ള തുടർച്ചയായ സഹായാഭ്യര്ഥനകളാണ് ഉണ്ടായത്. തിരുവനന്തപുറം മാനസിക ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് നേരിട്ട് ആശുപത്രിയിൽ നിന്നും മറ്റിടങ്ങളിൽ ലഭ്യമാകാത്തവ പ്രധാന മെഡിക്കൽ  സ്റ്റോറുകളിൽ നിന്നും സമാഹരിച് എത്തിക്കുകയാണ് യുവജനകമ്മീഷൻ.  സംസ്ഥാന കേന്ദ്രത്തിൽ നിന്ന് ഫയർ ഫോഴ്സ് മുഖേന ചെയിൻ സർവീസ് ആയി  വിവിധ ജില്ലകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് മരുന്നെത്തിക്കുന്നത്.  ശനിയാഴ്ച്ച മൂന്നാം ഘട്ടം മരുന്നുകളാണ്  തിരുവനന്തപുരം ഫയർ ഫോഴ്സ് ആസ്ഥാനത്തു നിന്ന് പുറപ്പെട്ടത്.
കേരള സംസ്ഥാന യുവജന കമ്മീഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, ആർ മിഥുൻഷാ, ജില്ലാ കോ ഓർഡിനേറ്റർ ആർ അമൽ എന്നിവർ സ്റ്റേറ്റ് കൺട്രോൾ റൂമിലെത്തി സ്റ്റേഷൻ ഓഫിസർ അശോക് കുമാറിന് മരുന്നുകൾ കൈമാറി.
ഫയർ ഫോഴ്സ് മേധാവി എഡിജിപി ഹേമചന്ദ്രൻ, കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ലോക്ക് ഡൌൺ ആയതിനുശേഷം വലിയ ആശങ്കയിലായിരുന്ന മാനസിക രോഗികൾക്ക് ആശ്വസമാവുകയാണ് യുവജനകമ്മീഷന്റെ ഇടപെടൽ. സംസ്ഥാന കേന്ദ്രത്തിൽ ലഭ്യമാകുന്ന തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ചു, മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടർമാരുമായി consult ചെയ്താണ് മരുന്നുകൾ നിശ്ചയിക്കുന്നത്. ഏപ്രിൽ 10, ഏപ്രിൽ 13 എന്നി ദിവസങ്ങളിൽ അദ്യ രണ്ടു ഘട്ടങ്ങളിൽ കൊല്ലത്ത്  മരുന്നെത്തിച്ചു.

Saturday, April 11, 2020

കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിനത്തിൽ ബിരിയാണി നൽകുന്നതിനായി സാദനങ്ങൾ എത്തിച്ചു നൽകി ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖല കമ്മിറ്റി

കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ
ദിനത്തിൽ ബിരിയാണി നൽകുന്നതിനായി സാദനങ്ങൾ എത്തിച്ചു നൽകി  ഡി.വൈ.എഫ്.ഐ  പഴകുറ്റി മേഖല കമ്മിറ്റി..

നെടുമങ്ങാട് :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർധനരായവർക്കും ഭക്ഷണത്തിന് മാർഗ്ഗമില്ലാത്തവർക്കും ഭക്ഷണം നൽകുന്ന നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിലെ കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിനത്തിൽ ഡി.വൈ.എഫ്.ഐ പഴകുറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി നൽകുന്നു. ഇതിനാവശ്യമായ സാധന സാമഗ്രികൾ ഡി.വൈ.എഫ്.ഐ  തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌  എസ്.ആർ ഷൈൻലാൽ  നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന് കൈമാറി സിപിഐ(എം) പഴകുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ശ്രീകേഷ് ഡി.വൈ.എഫ്.ഐ  നെടുമങ്ങാട് ബ്ലോക്ക്‌ ട്രഷറർ എം.മനീഷ് മേഖല ഭാരവാഹികളായ സഖാക്കൾ എ.എസ് അഖിൽ, ബി വിഷ്ണു മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവരുടെ സാന്നിദ്യത്തിൽ ആണ് കൈമാറിയത്.

കോവിഡിലും കർമ്മനിരതരായി നാടിന്റെ യൗവനങ്ങൾ

കോവിഡിലും കർമ്മനിരതരായി നാടിന്റെ യൗവനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിന് ലേബർ വകുപ്പിന്റെ നേതൃത്വത്തിൽ അണിനിരക്കുന്നത് കേരള സംസ്ഥാന യുവജനകമ്മീഷൻ കീഴിലുള്ള യുത്ത് ഡിഫെൻസ് ഫോഴ്സ്.
10/04/20 ജില്ലാ ലേബർ ഓഫിസറുടെ ആവശ്യപ്രകാരമാണ് യുവജനകമ്മീഷൻ സന്നദ്ധപ്രവർത്തകർ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരിൽ നിന്നും 100 യുത്ത് ഡിഫെൻസ് ഫോഴ്‌സ് വോളന്റീർസിനെ തിരഞ്ഞെടുത്ത് 7 സോണുകളിലായ് തിരു:ജില്ലാ കോ ഓർഡിനേറ്റർ അമലിന്റെ നേതൃത്തത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. തുടർന്ന് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ11/04/20 ന്  രാവിലെ തന്നെ വ്യത്യസ്ഥ  സമയങ്ങളിലായ് ഇവർക്കുള്ള പരിശീലനം  വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടന്നു. ഉച്ചയോടെ അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചു സന്നദ്ധപ്രവർത്തകരെത്തി.
ജില്ലയിലാകമാനം 1400 സന്നദ്ധപ്രവർത്തകരാണ് യുത്ത് കമ്മീഷന്റെ യുത്ത് ഡിഫെൻസ് ഫോഴ്സിൽ അംഗമായിട്ടുള്ളത്. യുവജന കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ അംഗങ്ങമായിട്ടുള്ളവർ കമ്മ്യൂണിറ്റി കിച്ചൻ, മരുന്ന് വിതരണം,പ്രൈമറി ഹെൽത്ത് സെന്ററിലെ സേവനങ്ങൾ മറ്റു ആവശ്യസാധന വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായി യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോം അറിയിച്ചു.

Saturday, April 4, 2020

സേവന സന്നദ്ധരായ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ യൂത്ത് ഡിഫൻസ്‌ ഫോഴ്‌സ്

സേവന സന്നദ്ധരായ് തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ യൂത്ത് ഡിഫൻസ്‌ ഫോഴ്‌സ്

തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷനു  കീഴിൽ 1410 വളണ്ടിയർമാരാണ് തിരുവനന്തപുരം ജില്ലയിൽ യൂത്ത് ഡിഫൻസ് ഫോഴ്സിൽ സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്കു കൂട്ടിരിക്കുവാനും,  ഐസൊലേഷൻ വാർഡും ആശുപത്രി പരിസരവും ശുചീകരിക്കുവാനും, നിരീക്ഷണത്തിലുള്ളവർക്കും അവശത അനുഭവിക്കുന്നവർക്കും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കു തയാറായ തിരുവനന്തപുരം നഗര സഭ പരിധിയിലുള്ള  500 ഓളം സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ആർ. അമൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ കെ.ശ്രീകുമാറിന് കൈമാറി...

തുടർന്നുള്ള കോർപ്പറേഷന്റെ എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഈ സന്നദ്ധ പ്രവർത്തകരെ പ്രയോജനപ്പെടുത്തുമെന്ന് മേയർ അറിയിച്ചു.